MRIDANGASYLESHWARI TEMPLE
🗺️Temple • 📍Kannur

About
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. കേരളസിംഹം വീരപഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമന് സൃഷ്ടിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീംٹ എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ പോര്‍ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തില്‍ അതുമാറി മിഴാക്കുന്ന്- മൊഴക്കുന്ന് എന്നിങ്ങനെ ഇന്നെത്തത് മുഴക്കുന്നു എന്ന പേരില്‍ എത്തി നില്ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.
Location
Muzhakkunnu
Open Days
Monday - Sunday
Open Time
5 am–1 pm 5–8 pm
Entry Fee
Free
Contact
9961406408
Category
Temple